Saturday, July 7, 2007

ടാറ്റക്ക്‌ "റ്റാറ്റ"

"അങ്ങനെ ബൂര്‍ഷ്വാസി മുതലാളിത്ത കുത്തകകളുടെ നടുവൊടിച്ച്‌ തൊഴിലാളി പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവ്‌ ശ്രീ വി.എസ്‌, അച്ചുതാനന്‍..." ഛെ ഛെ ഞാന്‍ പെട്ടന്ന് കോട്ടയത്ത്‌ നടക്കാന്‍ പോവുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സമ്മേളനത്തിലാന്നെന്ന് കരുതിപ്പോയി. എല്ലാരും ഒന്ന് ഷമിച്ചേര്‌. അപ്പം പറഞ്ഞു വന്നത്‌ എന്നതാന്നാ മൂന്നാറില്‍ സ്ഥലം കൈയ്യേറിയ ടാറ്റയെ അച്ചുവച്ചായനും സുരേഷ്‌ ഗോപിയും ഛെ സുരേഷ്‌ കുമാറും കൂട്ടരും കൂടി ഒഴിപ്പിച്ച്‌ സ്ഥലം തിരിച്ചെടുത്തു. അതെന്നാ ചെറിയ കാര്യവാന്നെന്നാണോ നിങ്ങളെല്ലാം കരുതുന്നെ. ബൂര്‍ഷ്വാസി സര്‍പ്പങ്ങളുടെ തലയല്ലേ ഈ മനുഷ്യ്പുത്രന്‍ തകര്‍ത്തത്‌.

പിന്നെ ഞങ്ങള്‍ അച്ചായന്മാരുടെ പത്രം ഈ സ്ഥലം സര്‍ക്കാരിന്റെ തന്നെ ആണെന്നാ പറയുന്നെ. അതല്ലേലും ഞങ്ങള്‍ അച്ചായന്മാര്‍ അങ്ങനാ. പാവപ്പെട്ടവരുടെ പണക്കാരനായ പാര്‍ട്ടി എന്നാ ചെയ്താലും ഞങ്ങള്‍ക്ക്‌ ഒന്ന് താങ്ങിയില്ലേ സഹിക്കുക്കേല.

ഇതൊക്കെ ആളുകളുടെ കണ്ണീപ്പൊടി ഇടാനാ എന്നും ചെലരു പറയും. പഷെ വി.എസ്‌ സഹാവിന്റെ കണ്ണിപ്പൊടി ഇതാന്നേല്‍ ശരിക്കും ചെയ്താല്‍ എന്നാതാരിക്കും എന്നാ അച്ചായന്‍ ചോദിക്കുന്നെ.


വാല്‍ക്കഷ്ണം: ഈ ബ്ലോഗുകള്‍ ഒക്കെ പട്ടയത്തില്‍ എടുത്തതാന്നോ എന്നാ എനിക്കിപ്പം പേടി.

No comments: