Tuesday, June 26, 2007

ഈ സ്റ്റൈല്‍ മന്നന്റെ ഒരു കാര്യം

സിക്സുക്കപ്പുറം സെവന്‍ഡാ, അന്ന ശിവജിക്കപ്പുറം യെവന്‍ഡാ! രജിനി എന്ന ശിവജിക്ക്‌ അപ്പുറം ഒരാള്‍ ഇന്ത്യന്‍ സിനിമയില്‍ ഇതു വരെ ഒണ്ടായിട്ടില്ല.(ഇനി ഒണ്ടാകുമോ എന്ന് ഒറപ്പുവില്ല) ഇറങ്ങുന്ന ഏത്‌ പൊട്ടപ്പടവും സൂപ്പര്‍ ഹിറ്റാവുന്നേ. എങ്ങനാന്നോ അതിയാന്‍ ഇങ്ങനെ പടം ഹിറ്റ്‌ ആക്കിക്കൊണ്ടിരിക്കുന്നെ. ഇക്കാര്യത്തേക്കുറിച്ച്‌ ഞാന്‍ ആശ്വസിച്ചിരുന്നത്‌, കേരളത്തിലെ എന്നേപ്പോലെ വിവരമുള്ള അച്ചായന്മാര്‍ തമിഴ്‌നാട്ടിലില്ലല്ലോ അതുകൊണ്ടാണ്‌ അങ്ങനെ ഒക്കെ ആണ്‌. പക്ഷെ ഇത്തവണ എനിക്കു ഒരു കാര്യം മനസ്സിലായി. എന്താ! തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും വേണ്ടുവോളം വിഡ്ഡികള്‍ ഉണ്ട്‌ എന്ന്. ഈ പൊട്ടപ്പടം കാണാന്‍ കേരളത്തില്‍ മൊട്ടയടിച്ച്‌ നടന്ന മലയാളികളെ(അല്ലെങ്കില്‍ കൊലയാളികളെ) എന്നാ ചെയ്യണം. എന്റെ അപ്പച്ചന്റെ ഫാഷേല്‍ പറഞ്ഞാല്‍ നല്ല വീക്ക്‌ കൊള്ളാത്തേന്റെ അസുഖം അല്ലെ ഇത്‌. അല്ലേന്ന് നിങ്ങള്‌ പറ.

പിന്നെ രജിനികാന്തിനെ ബഹുമാനിക്കേണ്ട ഒരു വ്യക്തിയാണ്‌. മലയാളത്തിലെ മെഗാതാരങ്ങളെപ്പോലെ പ്രായത്തേ പേടിക്കാതെ മേക്കപ്പ്‌ ഇല്ലാതെ നടക്കുന്ന ഒരു തകര്‍പ്പന്‍ പാര്‍ട്ടിയാണ്‌ അതിയാന്‍. കെളവന്‍ എന്ന് എന്നേപ്പോലെ ചെല അസൂയക്കാരു വിളിച്ചാലും കാണാന്‍ ഇപ്പഴും സുമുഹനായ ആള്‌. പിന്നെ തന്റെ പടം ഹിറ്റായില്ലെങ്കില്‍ നിര്‍മാതാവിന്‌ പണം മടക്കിക്കൊടുക്കുന്ന മാന്യനായ സൂപ്പര്‍സ്റ്റാര്‍.(ഇത്‌ മലയാളത്തിലെ ഡൂപ്പര്‍ സ്റ്റാറുകള്‍ പഠിക്കേണ്ടതല്ലേ? നിങ്ങള്‍ തീരുമാനിക്കു.) എന്നാലും ഈ സ്റ്റൈല്‍ അല്‍പം ഓവര്‍ അല്ലേന്നാ അച്ചായന്റെ ഒരു സംശയം. അല്ലേലും അച്ചായനിച്ചിരി അസൂയ കൂടുതലാ!)

വാല്‍ക്കഷ്ണം: സിക്സുക്കപ്പുറം സെവന്‍ഡാ, ആനാ അച്ചയനപ്പുറം യെവന്‍ഡാ!

ഞാന്‍ സുഹമായി അക്ഷരനരകിയില്‍ എത്തി. വിദേശ മണ്ണേ നിനക്ക്‌ സുലാന്‍!!!

ഇത്‌ കഴിഞ്ഞ ആഴ്ച എഴുതിയെങ്കിലും ഇന്റര്‍നെറ്റ്‌ പ്രശ്നം കാരണം പോസ്റ്റാന്‍ പറ്റിയില്ല. അങ്ങ്‌ ഷമിക്ക്‌ കേട്ടോടാ ഉവ്വേ!

No comments: