Sunday, April 22, 2007

ദാസേട്ടനും ഗുരുവായൂരും

ലയാളിക്ക് വളരെ പ്രിയന്‍കരനാണ് ദാസേട്ടന്‍ അഥവാ കെ.ജെ. യേശുദാസ് അല്ലെന്‍കില്‍ കാട്ടശ്ശേരി യൌസേപ്പ് യേശുദാസച്ചായന്‍.(റിമി ടോമിക്ക് ദാസ് ചേട്ടന്‍) പരിശുദ്ധിയുടെ വസ്ത്രം ധരിച്ച് എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന മാന്യന്‍.(അത് ഭക്തി ഗാന കാസറ്റ് വില്ക്കാനാണ് എന്ന് ചില കുബുദ്ധികള്‍ പറയാറുണ്ട് എന്‍കിലും) യേശുവിന്‍റെ ദാസനായി ഹൈന്ദവാചാരപ്രകാരം മകനെ കെട്ടീച്ച് ഒക്കെ നല്ല രീതിയില്‍ പോവുന്ന ഈ ഗന്ധര്‍വന്‍ തന്‍റെ ചിരകാല മോഹം സഫലീകരിക്കാന്‍ ശ്രമിക്കുന്നു. തന്‍റെ പ്രിയപ്പെട്ട ഗുരുവായൂരപ്പനെ ഒന്നു കാണുവാന്‍. നടക്കുന്നില്ല.
പക്ഷെ ഈയിടെ നമ്മടെ ഒരു മന്ത്രി പുംഗവന്‍ യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രം ഒന്നു പാടിയേച്ചും പോവാന്‍ ക്ഷണീച്ചു. എന്നാ പറയാനാ "വിവരക്കൂടുതല്‍" ഈ "എ"ടതുപക്ഷ സര്‍ക്കാരില്‍ എല്ലാരേയും ബാധിച്ചിട്ടുണ്ടെന്നു തോന്നുന്നു. പിന്നെ പത്രത്തില്‍ രണ്ട് ദിവസം പേരും ഫോട്ടോയും വരണ്ടേ?
എല്ലാ മതത്തിനും അതിന്‍റെതായ നിയമങ്ങളുണ്ട് അതിനകത്ത് ഗവണ്മെന്‍റ്റ് ഇടപെടരുത് എന്നാ അച്ചായന്‍റെ അഫിപ്രായം. ക്രിസ്ത്യാനികളുടെ അള്ത്താരയില്‍ ഒരു ഹൈന്ദവനെ കേറ്റാന്‍ അവര്‍ സമ്മതിക്കുവോ, അതു പോലെ തന്നെ മുസ്ലീങ്ങളും. (പാവം ഹൈന്ദവര്‍ക്കെതിരെയല്ലേ ഇങ്ങനെ ഒക്കെ പറയത്തൊള്ളോ. മറ്റാര്‍ക്കെതിരായി എന്നേലും പറഞ്ഞാല്‍, അതിപ്പോള്‍ സത്യമായാലും ന്യൂനപക്ഷ പീഡനമായിപ്പോവത്തില്ലായോ. കലികാല വൈഭവം)

പിന്നെന്നാന്നേലും ഇതിന്‍റെ പേരില്‍ രണ്ട് ദിവസം പത്രത്തില്‍ വാര്ത്തയും ഇതുപോലെ രണ്ട് ബ്ലോഗ് പോസ്റ്റും കാണും അല്ലാണ്ടെന്നാ ആവാനാ! ദാസേട്ടന്‍ രണ്ട് കാസറ്റ് കൂടി വില്ക്കും, മന്ത്രി കുറച്ച്കൂടി നാക്കിട്ടടിക്കും അതാന്നല്ലോ അവരുടെ പണി‌!

1 comment:

ചാക്കോച്ചന്‍ said...

എഴുതിയപ്പ ആരും വായിക്കാനില്ലേ!