Tuesday, April 3, 2007

മലയാളിയും മദ്യവും

മ”ദ്യ”കേരളീയനായ അച്ചായന്‍ ഇന്ന് മലയാളിയുടെ മദ്യാ‍സക്തിയെക്കുറിച്ചാണ് പറയുവാന്‍ ആഗ്രഹിക്കുന്നത്. ഇതിന് എന്നെ പ്രേരിപ്പിച്ചത് മനോരമയിലെ ഒരു വാര്‍ത്തയാണ്‍.(സോറി, നുണോരമയേ കിട്ടിയുള്ളു, വായനക്കാര്‍ സദയം ക്ഷമിക്കുക, പിന്നെ മനോരമ കള്ളം പറയുന്നത് സഭാതര്‍ക്കത്തിലും രാഷ്ട്രീയ കാര്യങ്ങളിലും ആണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. അത് കൊണ്ട് ഈ വാര്‍ത്ത സത്യമാണ് എന്ന് കരുതാം;-)
വാര്‍ത്ത വായിച്ചതില്‍ നിന്നുള്ള ഞെട്ടലിനെ അതിജീവിച്ചു എന്ന് കരുതട്ടെ. ഇതാണ് സത്യം. മലയാളില്‍ 3000 കോടിയില്‍ അധികം മദ്യം ഒരു വര്‍ഷം കൊണ്ട് അകത്താക്കി. അത് സങ്കടം വന്നാലും, സന്തോഷം വന്നാലും, പെരുന്നാളു വന്നാലും, പെരുന്നാളു വന്നില്ലേലും പിന്നെന്നാ പറയാനാ എന്നാ വന്നാലും വെള്ളമടി തന്നെയാണ്. എന്റെ പാറേല്‍ മാതാവേ ഇങ്ങനെ കുടിച്ചാ നമ്മടെ ചങ്ക് വാടി പോവത്തില്ലെടാ ഉവ്വേ?

പിന്നെ എന്നാ വന്നാലും വെള്ളമടി കോപ്പ്റേഷന് അത്രേം കാശൊണ്ടാക്കിയില്ലായോ! അത് കൊണ്ട് മദ്യപാദികളേക്കൊണ്ട് ഉപകാരം ഇല്ല എന്ന് പറയാന്‍ ഒക്കത്തില്ല കേട്ടോ. എന്നാലും ഇങ്ങനെ കുടിക്കുന്നത് കൊറക്കേണ്ടിയിരിക്കുന്നു. ഇല്ലേല്‍ പല കൂടുംബങ്ങളും അനാഥമായി പോവും. ലിവര്‍ കാഞ്ഞുപോവും, പക്ഷെ നിര്‍ത്തിയാല്‍ വെള്ളമടി കോപ്പ്‌റേഷന് കാശു പോവും‍.ഇപ്പം എന്നാ ചെയ്യൂം?

2 comments:

ശാലിനി said...

അച്ചായോ, ആ പ്രൊഫൈലില്‍ ഇട്ടിരിക്കുന്ന
“ചങ്ങനാശ്ശേരി ആന്നെന്നേ, അതെന്നാ ചോദ്യവാടാ ഉവ്വേ!“ - അതു കൊള്ളാം.

ചാക്കോച്ചന്‍ said...

അതെന്നാ ശാലിനി ബാക്കി ഒന്നും ഇഷ്ടപ്പെട്ടില്ലാന്നാന്നോ?:-)