Monday, April 2, 2007

കോട്ടയം എന്നാല്‍ അക്ഷരനഗരിയാണ്. “മ” പത്രങ്ങളുടെ നാട്. അവിടത്തെ കഥ പറയാന്‍ ഒരു അച്ചായന്‍ കൂടി ബ്ലോഗ്‌ലോകത്തേക്ക് ഒരു വരുന്നു. എന്റെ പേര്‍ ചാക്കോച്ചന്‍, ഇളയവര്‍ക്ക് ചാക്കോച്ചായന്‍, കാശുണ്ടാക്കിയാല്‍ ചാക്കോ മുതലാളി, അങ്ങനെ എന്ത് വേണമെങ്കിലും നിങ്ങള്‍ക്ക് വിളിക്കാം.

3 comments:

പതാലി said...

വെല്‍ക്കം ടു കൊടൈക്കനാല്‍.
എന്നാ ഒണ്ടു വിശേഷം?
ഓ എന്നാ പറയാനാ അല്ലേ?

നന്ദു said...

അച്ചായോ സ്വാഗതം.:)
“മ” എന്നാല്‍ മോശമൊന്നുമല്ല. മാതൃഭൂമിയും “മ” എന്ന അക്ഷരത്തിലാണ്‍. മലയാളിയെ അക്ഷരങ്ങളുടെ അടുത്തേയ്ക്കു, വായനയുടെ ലോകത്തിലേയ്ക്കു കൈ പിടിച്ചു നടത്തിയതു പരസ്യമായി തള്ളിപ്പറയുകയും രഹസ്യമായി വായിക്കുകയും ചെയ്യുന്ന കോട്ടയം പ്രസിദ്ധീകരണങ്ങളാണ്‍. അന്ന് മുറവിളി കൂട്ടിയ പ്രധാന ആള്‍ക്കാരുടെ ചാനലുകള്‍ ഇന്നു കേരളത്തില്‍ ഇപ്പോള്‍ ചെയ്യുന്നതും മറ്റൊന്നല്ല!

ചാക്കോച്ചന്‍ said...

അയ്യൂ‍ നന്ദുച്ചായൂ എനിക്ക് “മ” പത്രങ്ങളോട് വിരോധം ഒന്നുമില്ലെന്നെ. പിന്നെന്നാ പറയാനാ ചെല കാര്യം ലവന്മാരു നൊണയേ പറയൂ. അതല്ലെ അതിന്നെ നമ്മള്‍ നുണോരമ എന്ന് വിളിക്കുന്നെ.